കുവൈത്ത് സിറ്റി- ഇന്ത്യന്‍ എംബസിയുടെ ജലീബ് ഷുയൂഖിലുള്ള ഔട്ട് സോഴ്‌സിംഗ് സെന്ററില്‍ അംബാസഡര്‍ സിബി ജോര്‍ജ് മിന്നല്‍ സന്ദര്‍ശനം നടത്തി. പ്രവാസി സമൂഹം കൂടുതല്‍ വസിക്കുന്ന പ്രദേശമാണ് ജലീബ് ഷുയൂഖ്. പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്കും മറ്റും കൂടുതല്‍ ഇന്ത്യക്കാര്‍ എത്തുന്ന കേന്ദ്രമാണ് ജലീബില്‍ ഉള്ളത്.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും കോവിഡിനെതിരായ പ്രതിരോധ നടപടികളുടെ കാര്യക്ഷമതയും പരിശോധിക്കുന്നതിനായിരുന്നു സന്ദര്‍ശനം.
കൃത്യമായ കരുതലുകളോടെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ദിവസം 400ഓളം ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ഥാപനം ആണ് ജലീബിലേത്.
പരാതികള്‍ അറിയിക്കുന്നതിന് കേന്ദ്രത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതിപെട്ടിയില്‍ നിക്ഷേപിച്ചാല്‍ അക്കാര്യങ്ങള്‍ എംബസി അധികൃതര്‍ ശ്രദ്ധിക്കുന്നതും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്നും സിബി ജോര്‍ജ് പറഞ്ഞു.