റിയാദ് - ഉത്തര സൗദിയിലെ ഖുറയ്യാത്ത് നിവാസികളുടെ ദീർഘ കാലത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നു. അടുത്ത വർഷം മാർച്ചു മുതൽ ഖുറയ്യാത്തിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി സ്വാലിഹ് അൽജാസിർ അറിയിച്ചു. ഇതോടൊപ്പം സൗദിയിൽ ആദ്യമായി ട്രെയിനുകളിൽ കാറുകൾ നീക്കം ചെയ്യുന്ന സേവനവും നിലവിൽ വരുമെന്ന് മന്ത്രി പറഞ്ഞു. പ്രളയത്തിൽ റെയിൽപാതയുടെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ഖുറയ്യാത്തിലേക്ക് റെയിൽപാത സ്ഥാപിക്കുന്ന ജോലികൾ രണ്ടു വർഷം മുമ്പ് നിർത്തിവെക്കുകയായിരുന്നു.