ജിദ്ദ- ആർ.എസ്.സി ജിദ്ദ സെൻട്രൽ ഒൻപതാമത് എഡിഷൻ സാഹിത്യോത്സവിൽ 208 പോയിന്റ് കരസ്ഥമാക്കി ബവാദി സെക്ടർ ജേതാക്കളായി. 186 പോയിന്റ് നേടി അനാകിഷ് സെക്ടർ രണ്ടും 152 പോയിന്റ് നേടി ജാമിയ സെക്ടർ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
എട്ട് സെക്ടറുകളിൽ നിന്നായി 400 ഓളം പ്രതിഭകൾ 5 വേദികളിലായി നടന്ന നത്സരങ്ങളിൽ പങ്കെടുത്തു.
കലാ പ്രതിഭകളായി മൻസൂർ ചുണ്ടംബറ്റ (സീനിയർ ഷറഫിയ), സലാം വെള്ളിമാട് (സീനിയർ ഹിന്ദാവിയ), മെഹബൂബ് അലി (സെക്കൻഡറി ബവാദി), ബെവൻ (ജൂനിയർ മഹ്ജർ), മുഹമ്മദ് ശിംലാൽ (പ്രൈമറി മഹ്ജർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇതോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം സാഹിത്യകാരൻ അബു ഇരിങ്ങാട്ടിരി ഉദ്ഘാടനം ചെയ്തു.
എഴുത്തും, വായനയും, കലാ സൃഷ്ടികളും ഫാസിസത്തിന്റെ അളവ് കോലിൽ ക്രമപ്പെടുത്തുന്ന കാലത്ത് ആവിഷ്‌കാരത്തെ മൗലിക അവകാശമായി പരിപോഷിപ്പിക്കാൻ സാഹിത്യോത്സവുകൾക്ക് കഴിയണണെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസത്തെയും അസഹിഷ്ണുതയെയും പ്രതിരോധിക്കാൻ സർഗാത്മകതയെ തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതാണ് രാജ്യം സമകാലികമായി ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ.എസ്.സി ജിദ്ദ സെൻട്രൽ ചെയർമാൻ നൗഫൽ മുസ് ലിയാർ അധ്യക്ഷത വഹിച്ചു. ഗൾഫ് കൗൺസിൽ രിസാല കൺവീനർ സിറാജ് വേങ്ങര സന്ദേശ പ്രഭാഷണം നടത്തി. ആർ.എസ്.സി സൗദി വെസ്റ്റ് നാഷണൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, ഐ.സി.എഫ് സെൻട്രൽ കൺവീനർ ബഷീർ മാസ്റ്റർ പറവൂർ, ഷിബു തിരുവനന്തപുരം (നവോദയ), ഫസല്ലുള്ള (ഒ.ഐ.സിസി.), മുജീബ് എ.ആർ നഗർ തുടങ്ങിയവർ ആശംസകൾ നേർന്നു. ഡോ.ഫിറോസ് മുല്ല, ഗഫൂർ വാഴക്കാട്, അബ്ദുറബ്ബ് ചെമ്മാട്, അബ്ദുന്നാസർ അൻവരി, സലാം ഒളവട്ടൂർ, വി.ജെ കോയ, ബഷീർ ഹാജി നീരോൽപാലം, മുഹമ്മദ് കുഞ്ഞി, അബ്ദുൽ സലാം മുസ്‌ലിയാർ പൊന്നാട്, മുഹ്‌സിൻ സഖാഫി, സൈനുൽ ആബിദ് തങ്ങൾ, നൗഫൽ കോടമ്പുഴ, സയ്യിദ് ശിഹാബ് തങ്ങൾ, നൗഫൽ എറണാകുളം, റഷീദ് പന്തല്ലൂർ, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.
രാവിലെ 8 മണിക്ക് സ്വാഗതസംഘം കൺവീനർ അബു മിസ്ബാഹ് ഐക്കരപ്പടി പതാക ഉയർത്തിയതോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
വിജയികൾക്കുള്ള സമ്മാനങ്ങൾ സിറാജ് വേങ്ങര, മഷ്ഹൂദ് തങ്ങൾ, ഖലീൽ റഹ്മാൻ കൊളപ്പുറം, അലി ബുഖാരി, അഷ്‌റഫ് കൊടിയത്തൂർ തുടങ്ങിയവർ വിതരണം ചെയ്തു. നാസിം പാലക്കൽ സ്വാഗതവും യഹ്‌യ വളപട്ടണം നന്ദിയും പറഞ്ഞു.