Sorry, you need to enable JavaScript to visit this website.

പഠനം സാധാരണ നിലയിലാകുന്നതിന് മുമ്പ് റാഗിംഗ്; എങ്ങനെ കോവിഡ് വിട്ടുപോകുമെന്ന് രക്ഷിതാക്കള്‍

കോഴിക്കോട്- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട കോളേജുകള്‍ തുറന്ന് സാധാരണ നില കൈവരിക്കുന്നതിനു മുമ്പ് തന്നെ റാഗിംഗ്. പിന്നെ എങ്ങനെ കോവിഡ് നമ്മെ വിട്ടുപോകുമെന്ന് രക്ഷിതാക്കള്‍.
ജൂനിയര്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ കുറ്റിക്കാട്ടൂര്‍  എ.ഡബ്ല്യു.എച്ച്  എഞ്ചിനീയറിങ് കോളേജ് അവസാന വര്‍ഷ വിദ്യാര്‍ഥിയെ കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.  കൊടുവള്ളി ആരാമ്പ്രം സ്വദേശിയായ വിദ്യാര്‍ഥിക്കാണ് സസ്‌പെന്‍ഷന്‍.
കോവിഡ് കാല അവധി കഴിഞ്ഞ് പഠനം തുടങ്ങിയ ഉടന്‍ തന്നെ ഗുണ്ടായിസവും ഭീഷണിയും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചതായി രക്ഷിതാക്കള്‍ പറയുന്നു. .
കഴിഞ്ഞ ദിവസം ജൂനിയര്‍ വിദ്യാര്‍ഥിയോട് അസഭ്യം പറയുകയും മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതിയില്‍ നല്‍കിയത്.
വിദ്യാലയങ്ങളില്‍ നടക്കുന്ന റാഗിങ്ങ് പലപ്പോഴും പഠനത്തെ ബാധിക്കുമെന്ന് ഭയന്ന് പല വിദ്യാര്‍ത്ഥികളും പുറത്ത് പറയാറില്ല. ഇതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരുന്നത് എന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം.
രണ്ടാം വര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയാണ് റാഗിംഗിനെ തുടര്‍ന്ന്  വിവരം രക്ഷിതാക്കളെ അറിയിച്ചത്.
വീട്ടുകാര്‍ പോലീസിലും കേളേജ് അധികൃതര്‍ക്കും പരാതി നല്‍കിയതിനെ താര്‍ന്നാണ് നടപടി..
കേസും പരാതിയുമായി മുന്നോട്ടു പോയാല്‍ കോളേജില്‍ തുടര്‍ന്ന് പഠിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് സീനിയര്‍ വിദ്യാര്‍ഥികളില്‍ ചിലരുടെ ഭീഷണി ഉണ്ടെന്നും രക്ഷിതാക്കള്‍ പറയുന്നു.
പ്രതികാര നടപടികളുമായി മുമ്പോട്ട് പോകില്ല എന്ന ഉറപ്പോടെ പോലീസിന്റെ സാന്നിധ്യത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് കുടുംബത്തിന്റെ തീരുമനം.

 

 

Latest News