തിരുവനന്തപുരം- കനത്ത സുരക്ഷ സംവിധാനങ്ങൾ മറികടന്ന് സെക്രട്ടേറിയേറ്റിനുള്ളിലേക്ക് യുവമോർച്ച പ്രവർത്തകർ കടന്നുകയറി. പിൻവാതിൽ നിയമനത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് പ്രവർത്തകർ മതിൽ ചാടിക്കയറി സെക്രട്ടേറിയേറ്റിനകത്ത് പ്രവേശിച്ചത്. പ്രകടനമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ പ്രവർത്തകർ ഇവിടെ പ്രതിഷേധം നടത്തുകയായിരുന്ന റാങ്ക് ഹോൾഡേഴ്‌സിന് അഭിവാദ്യം അർപ്പിച്ച ശേഷം മതിൽ ചാടിക്കടക്കുകയായിരുന്നു.