ദോഹ- ദേശീയ കായികദിനത്തില്‍ ജനങ്ങള്‍ക്ക് ആവേശം പകര്‍ന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. ദോഹ കോര്‍ണിഷിലെ അല്‍ബിദ പാര്‍ക്കില്‍ മക്കള്‍ക്കൊപ്പമാണ് അമീര്‍ നടക്കാനിറങ്ങിയത്. അസാധാരണ സാഹചര്യത്തിലൂടെ ലോകം കടന്നു പോകുമ്പോള്‍ വ്യായാമം ഒഴിച്ചുകൂടാനാകാത്ത ആരോഗ്യകരവും സാമൂഹികവുമായ പെരുമാറ്റമായി തുടരുകയാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ആസ്വാദ്യകരമായ കായിക ദിനം ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
നടത്തത്തിനിറങ്ങിയ അമീറിന്റെയും മക്കളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം കായിക ദിനത്തില്‍ ദോഹ കോര്‍ണിഷില്‍ സൈക്കിള്‍ സവാരി നടത്തിയാണ് അമീര്‍ ജനങ്ങളെ ആവേശം കൊള്ളിച്ചത്.