കൊച്ചി- യുവനടിയെ അക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ നടൻ ദിലീപിന് വിദേശത്ത് പോകാൻ ഹൈക്കോടതി ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ചു. ദുബായിലെ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് ദിലീപിന് ഹൈക്കോടതി അനുമതി നൽകിയത്. ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി അംഗീകരിച്ചില്ല.
ഏഴു ദിവസത്തേക്ക് പാസ്‌പോർട്ട് വിട്ടുനൽകാനാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. എന്നാൽ, ദിലീപ് സാക്ഷികളെ സ്വാധീനിച്ചു എന്ന ആരോപണം ഗൗരവമേറിയതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ പ്രോസിക്യൂഷന് മജിസ്‌ട്രേറ്റ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.