കൊച്ചി-സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളി. പദ്ധതി സാമ്പത്തികമായി അപ്രായോഗികമാണെന്നും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതും വാണിജ്യപരമായി പ്രായോഗികമല്ലെന്നും ധാരാളം കുടുംബങ്ങളേയും ബിസിനസ്സ് സ്ഥാപനങ്ങളേയും കുടിയിറക്കേണ്ടി വരുമെന്നുമുള്ള പരാതിയിന്മേല്‍ വിശദമായ വാദം കേട്ടാണ് ഹര്‍ജികള്‍ നിലനില്‍ക്കുന്നതല്ല എന്ന് ഹൈക്കോടതി വിലയിരുത്തിയത.
സംസ്ഥാനത്തെ റെയില്‍ യാത്രക്കാരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും ഭാവിയിലെ യാത്രാ ആവശ്യങ്ങള്‍ നേരിടുന്നതിനുമായാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചത് എന്നായിരുന്നു സംസ്ഥാനത്തിന്റെ എതിര്‍വാദം. ഇത് കോടതിക്ക് ബോധ്യപ്പെടുകയും ചെയ്തു. റെയില്‍വേ ബോര്‍ഡില്‍ നിന്ന് ഔദ്യോഗിക അനുമതി ലഭിച്ച് അഞ്ച് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം റിട്ട് ഹര്‍ജികള്‍ അസാധുവാണെന്നും നിലനില്‍ക്കുന്നതല്ലെന്നും ജസ്റ്റിസ് രാജ വിജയ രാഘവന്‍ വി പ്രഖ്യാപിച്ച വിധിയില്‍ പറയുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാനം സ്വീകരിച്ച നയപരമായ തീരുമാനങ്ങളിലോ, അതിന് വേണ്ടുന്ന നടപടികളിലോ ഇടപടേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ല. സില്‍വര്‍ ലൈന്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വളരെ വലിയ പദ്ധതിയാണ്. കേരളത്തില്‍ പ്രതി വര്‍ഷം വാഹനാപകടങ്ങളില്‍ 4000ത്തോളം പേര് കൊല്ലപ്പെടുന്നുവെന്നും 50000ത്തോളം മനുഷ്യര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റുന്നുണ്ടെന്നും െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കേരളത്തിന്റെ വര്‍ധിച്ചു വരുന്ന യാത്രാവശ്യങ്ങള്‍ക്ക് അനുസരിച്ചു റോഡുകളും റെയില്‍ സൗകര്യവും ഒരുക്കാന്‍ കഴിയാതെ വരുന്ന ഒരു സാഹചര്യത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത് എന്ന് ഹൈക്കോടതി വിധിന്യായത്തില്‍ പറയുന്നു