കൊച്ചി- കർഷക സമരത്തെ എല്ലാ രീതിയിലും താൻ പിന്തുണക്കുന്നതായി ചലച്ചിത്ര നടി പാർവതി തിരുവോത്ത്. കർഷകരുടെ സമരത്തിനൊപ്പം നിൽക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ല. കർഷക സമരത്തെ വിമർശിക്കുന്ന താരങ്ങളുടെ പ്രവർത്തി അസഹനീയമാണെന്നും നടി പറഞ്ഞു.
എല്ലാ രീതിയിലും ഞാൻ കർഷകരുടെ കൂടെയാണ്, കർഷക സമരത്തിന്റെ കൂടെയാണ്. അതിലെനിക്ക് മറ്റൊരു വശമില്ല. ഞാനിപ്പോഴും പറയുന്നതെന്താണെന്നാൽ, തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണ്.
ഇന്ത്യ എഗെയിൻസ്റ്റ് പ്രൊപ്പഗണ്ട എന്ന് അവർ അവർ ഹാഷ് ടാഗിടുമ്പോൾ തിരിച്ച് അവരോടാണ് ഇത് പറയേണ്ടത്. അവർ ചെയ്യുന്നത് പ്രൊപ്പഗണ്ടയാണ്, പ്രൊപ്പഗണ്ടയുടെ ഭാഗമാണ് എന്നത് പകൽ പോലെ വ്യക്തമാണെന്നും പാർവതി പറഞ്ഞു.