കണ്ണൂർ- വെള്ളം സിനിമയുടെ വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ നിർമ്മാതാവ് പോലീസിൽ പരാതി നൽകി. നിർമ്മാതാക്കളിൽ ഒരാളായ മുരളി കുന്നുംപുറത്താണ് പരാതി നൽകിയത്. സിനിമ ഡൗൺലോഡ് ചെയ്തവരെയെല്ലാം പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. കോഴിക്കോട് നിന്നാണ് സിനിമയുടെ വ്യാജപതിപ്പ് അപ്്‌ലോഡ് ചെയ്തത് എന്നാണ് കണ്ടെത്തിയത്. എവിടെ നിന്നാണ് സിനിമയുടെ ഒറിജിനൽ പതിപ്പ് ചോർന്നത് എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. ആറരക്കോടിയോളം രൂപ ചെലവിട്ട് നിർമ്മിച്ച ചിത്രത്തിന് ആദ്യത്തെ ഇരുപത് ദിവസം കൊണ്ടു തന്നെ ഒരു കോടിയോളം രൂപ കലക്ഷൻ ലഭിച്ചിരുന്നു.