കൊല്ലം- കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസ് മോഷണം പോയി. വേണാട് ബസാണ് മോഷണം പോയത്. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.തിങ്കളാഴ്ച രാവിലെ സര്‍വീസ് ആരംഭിക്കുന്നതിനായി െ്രെഡവര്‍ ബസ് എടുക്കാന്‍ പോയപ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് കണ്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഞായറാഴ്ച രാത്രി സര്‍വീസ് പൂര്‍ത്തിയാക്കി 9.30നാണ് ബസ് ഗ്യാരേജില്‍ എത്തിയത്. തുടര്‍ന്ന് അര്‍ധരാത്രി 12.30ഓടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി സര്‍വീസ് യോഗ്യമാക്കിയ ബസ് ഷണ്ടിങ് െ്രെഡവര്‍ മുനിസിപ്പല്‍ ഓഫീസിന്റെ മുന്‍ഭാഗത്ത് പാര്‍ക്ക് ചെയ്തു. ഇവിടെനിന്നാണ് മോഷണം പോയത്.രാവിലെ ബസ് കാണാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പ്രാഥമിക അന്വേഷണം നടത്തുകയും ബസ് മോഷണം പോയതാണെന്ന് കണ്ടെത്തുകയുമായിരുന്നു. രാവിലെ 7 മണിയോടെ പാരിപ്പള്ളിയില്‍ റോഡരികില്‍ പാര്‍ക്കു ചെയ്ത നിലയിലാണു ബസ് കണ്ടെത്തിയത്.ബസ് മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്.