ലണ്ടന്‍-ഇന്ത്യയിലെ കര്‍ഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് നടി ജമീല ജമീലിന് ബലാത്സംഗഭീഷണിയുമായി സ്വകാര്യ സന്ദേശം. താരം തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് ഭീഷണിയുമായി ബന്ധപ്പെട്ട വിവരം അറിയിച്ചത്. കുറച്ച് മാസങ്ങളായി ഓരോ തവണയും ഇന്ത്യയിലെ കര്‍ഷകരെ കുറിച്ച് സംസാരിക്കുമ്പോഴും എനിക്ക് ബലാത്സംഗഭീഷണി എത്തുന്നുണ്ട്. അവകാശങ്ങള്‍ക്കായി പൊരുതുന്നവര്‍ക്കാണ് എന്റെ ഐക്യദാര്‍ഢ്യം. ഞാനൊരു മനുഷ്യസ്ത്രീയാണെന്ന് ഓര്‍ക്കണം, കര്‍ഷക സമരത്തെക്കുറിച്ച് സംസാരിക്കാന്‍ പുരുഷന്മാരും തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്തെന്നാല്‍ അവര്‍ ഇത്തരത്തില്‍ ആക്രമിക്കപ്പെടില്ല. ജമീല ട്വിറ്ററില്‍ കുറിച്ചു. നിരവധി പോപ് പരമ്പരകളുടെ അവതാരികകൂടിയാണ് ജമീല. പോപ് ഗായിക റിഹാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, യു.എസ് വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് എന്നിവര്‍ കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പലതരത്തിലുള്ള ഭീഷണികളും ഉയര്‍ന്നിരുന്നു.