റിയാദ്- സൗദി അറേബ്യയില്‍ കോവിഡ് കേസുള്‍ വര്‍ധിച്ച സാഹചര്യത്തില്‍ രാജ്യം വീണ്ടും കര്‍ഫ്യൂവിലേക്കും ലോക്ഡൗണിലേക്കും പോകുമോ എന്ന ചോദ്യമാണ് എല്ലാ കോണുകളില്‍നിന്നും ഉയരുന്നത്.
ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്.കേണല്‍ തലാല്‍ അല്‍ ശല്‍ഹൗബിനോടും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം ചോദിച്ചു. സമൂഹത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇതെന്നും അവരാണ് തീരുമാനിക്കുകയെന്നുമാണ് അദ്ദേഹം മറുപടി നല്‍കിയത്.
കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ജനങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച തുടര്‍ന്നാല്‍ കര്‍ഫ്യൂ അടക്കമുള്ള നടപടികളിലേക്ക് പോകാതെ നിര്‍വാഹമില്ല.
കൊറോണ കേസുകള്‍ വര്‍ധിക്കുന്നത് ബന്ധപ്പെട്ട അധികൃതര്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ആവശ്യമായ സന്ദര്‍ഭത്തില്‍ തീരുമാനങ്ങളെടുക്കുമെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു.
കേസുകളില്‍ വ്യക്തമായ വര്‍ധനയുണ്ടെന്ന് ആരോഗ്യമന്ത്രാലയവും ഇന്ന് വ്യക്തമാക്കിയിരുന്നു.