തിരുവനന്തപുരം- ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെ സൈബർ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ യുറ്റിയൂബിൽ അപ്്‌ലോഡ് ചെയ്തുവെന്നാണ് പരാതി. നേരത്തെയും ഭാഗ്യലക്ഷ്മി പരാതി നൽകിയിരുന്നു. ആ പരാതിയുടെ അടിസ്ഥാനത്തിൽ ദിനേശിനെ പോലീസ് വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടയച്ചു. തുടർന്നും സമൂഹമാധ്യമങ്ങളിലൂടെ അപവാദം തുടർന്നു. ഇതാണ് വീണ്ടും കേസ് നൽകാൻ കാരണം. വീഡിയോ നേരത്തെ നീക്കം ചെയ്തിരുന്നു.