കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുതുമുഖങ്ങള്‍ക്ക് പരിഗണന നല്‍കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്ന് 50 ശതമാനം പുതുമുഖങ്ങളെയായിരിക്കും പരിഗണിക്കുകയെന്ന് വ്യക്തമാക്കിയ അദ്ദേഹം വനിതകള്‍, യുവാക്കള്‍ എന്നിവര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. അതേ സമയം മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിജയസാധ്യത പരിഗണിച്ചായിരിക്കും സ്ഥാനാര്‍ഥി നിര്‍ണയം.