കോട്ടയം- പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മാണി സി. കാപ്പന്‍ എംഎല്‍എ തയാറെടുക്കുന്നു. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച്ചര്‍ച്ച നടത്തി.കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പാലാ പ്രശ്‌നം ഏതാണ്ട് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എന്‍സിപിക്ക് നല്‍കാമെന്ന് ദേശീയ നേതാക്കള്‍ ധാരണയില്‍ എത്തി. എല്‍ഡിഎഫില്‍ തുടരുമെന്ന് എന്‍സിപി പ്രഖ്യാപിച്ചു.
ഇതു സംബന്ധിച്ച് പിണറായി വിജയനുമായി ചര്‍ച്ചകള്‍ക്കായി പ്രഫുല്‍ പട്ടേല്‍ ഒരാഴ്ചയ്ക്കകം കേരളത്തില്‍ എത്തുമെന്നും എന്‍സിപി-സിപിഎം ദേശീയ നേതൃത്വങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച് വ്യാഴാഴ്ച പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ടു. മുന്നണി വിട്ടു പാലായില്‍ മത്സരിക്കേണ്ടി വരുമെന്ന് മാണി സി. കാപ്പന്‍ പവാറിന് കത്തയച്ചു.