കോട്ടയം- നിയമസഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് കരുത്തൻമാരും പുതുമുഖങ്ങളും അണിനിരക്കുന്ന മത്സരത്തിനാവും കളം ഒരുങ്ങുക. യു.ഡി.എഫിന്റെ പ്രതീക്ഷയായ കോട്ടയത്ത്് പരമാവധി സീറ്റു നേടാൻ കോൺഗ്രസ് തയാറെടുക്കുമ്പോൾ, മുന്നണിയിലെ പ്രബല കക്ഷിയെ ഒപ്പം ചേർത്തു പിടിച്ച്് അപ്രതീക്ഷിത പ്രഹരത്തിന് കരുക്കൾ നീക്കുകയാണ് ഇടതുമുന്നണി. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവറിന്റെ സന്ദർശനത്തോടെ കോൺഗ്രസ് സാധ്യത സ്ഥാനാർഥി പട്ടികയ്ക്ക് രൂപമായി. ആകെയുള്ള ഒൻപതുമണ്ഡലങ്ങളിൽ ആറിൽ സ്വന്തം സ്ഥാനാർഥികളെ നിർത്താനാണ് കോൺഗ്രസ് തീരുമാനം. ജോസഫ് വിഭാഗത്തിന് ജില്ലയിൽ രണ്ടു സീറ്റു നൽകാനാണ് നീക്കം. സിറ്റിംഗ് സീറ്റായ കടുത്തുരുത്തി കൂടാതെ ചങ്ങനാശ്ശേരി, പാലായിൽ യു.ഡി.എഫ് പൊതു സ്വതന്ത്രനെയാണു ലക്ഷ്യമിടുന്നത്്. മാണി സി. കാപ്പൻ വന്നാൽ കാപ്പൻ അല്ലെങ്കിൽ മുന്നണിക്ക്് വിജയിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള പൊതു സ്ഥാനാർഥിയെ പിന്തുണയ്ക്കാനാണ് ഇപ്പോൾ തീരുമാനം. പി.സി. ജോർജ്് പൊതു സ്വതന്ത്രനാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും വീണ്ടും ജനവിധി തേടും. ഉമ്മൻചാണ്ടി കോട്ടയം ഉപേക്ഷിക്കുകയാണെങ്കിൽ ചാണ്ടി ഉമ്മനായിരിക്കും പുതുപ്പള്ളിയിൽ. തിരുവഞ്ചൂർ കോട്ടയത്ത്് തന്നെ മത്സരിക്കും. സി.പി.എമ്മിൽ സുരേഷ് കുറുപ്പ്്് ഏറ്റുമാനൂരിൽ വീണ്ടും മത്സരിച്ചേക്കും. അല്ലെങ്കിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ. ഇടതുമുന്നണിയിൽ സി.പി.ഐ രണ്ടു സീറ്റിലും സി.പി.എം ആറു സീറ്റിലും എൻ.സി.പി ഒന്നിലുമാണ് മത്സരിക്കാറ്. ഇക്കുറി ജോസ് കെ. മാണി വിഭാഗം വന്നതോടെ അവർക്ക്് നാലു സീറ്റ് എങ്കിലും നൽകും. പാല ഉൾപ്പടെ. കേരള കോൺഗ്രസ് എം. സിറ്റിംഗ്് സീറ്റായ കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ്് പുതുമുഖത്തെയാണ് രംഗത്ത് ഇറക്കാൻ ആലോചിക്കുന്നത്്. പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ. സിബി ചേനപ്പാടിയാണ് പ്രാഥമിക ലിസ്റ്റിലുള്ളത്്.
സ്ഥാനാർഥികളുടെ സാധ്യതാ പട്ടിക കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്), കെ. അനിൽകുമാർ (സി.പി.എം). വൈക്കം: സി.കെ. ആശ (സി.പി.ഐ), ഡോ. പി.ആർ. സോന (കോൺഗ്രസ്). കടുത്തുരുത്തി: സ്റ്റീഫൻ ജോർജ് (അല്ലെങ്കിൽ ജോസ് കെ. മാണി - എൽ.ഡി.എഫ്്്-കെ.സി.എം), മോൻസ് ജോസഫ് (കേരള കോൺ- ജെ). ഏറ്റുമാനൂർ: കെ. സുരേഷ് കുറുപ്പ് (സി.പി.എം), ലതിക സുഭാഷ് (കോൺഗ്രസ്). പുതുപ്പള്ളി: ഉമ്മൻ ചാണ്ടി / ചാണ്ടി ഉമ്മൻ (കോൺഗ്രസ്), ജയ്ക് സി. തോമസ് (സി.പി.എം). കാഞ്ഞിരപ്പള്ളി: സിബി ചേനപ്പാടി (കോൺഗ്രസ്), ഡോ. എൻ. ജയരാജ് (എൽ.ഡി.എഫ്്്-കെ.സി.എം), ചങ്ങനാശ്ശേരി: സാജൻ ഫ്രാൻസിസ് (കേരള കോൺ ജെ), സി.കെ. ശശിധരൻ (സി.പി.ഐ). പൂഞ്ഞാർ: ടോമി കല്ലാനി (കോൺഗ്രസ്), സെബാസ്റ്റ്യൻ കുളത്തുങ്കൽ (എൽ.ഡി.എഫ്് -കെ.സി. എം). പാലാ: ജോസ് കെ. മാണി/ജോസ് ടോം (എൽ.ഡി.എഫ്്-കെ.സി.എം), യു.ഡി.എഫ് പൊതുസ്ഥാനാർഥി.