കൊച്ചി- ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെ തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,240 രൂപയായി. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4405ല്‍ എത്തി.
ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ ദിവസങ്ങളില്‍ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറഞ്ഞത്. അതേസമയം, ഇന്ന് വിലകൂടിയെങ്കിലും വരും ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുമെന്ന് തന്നെയാണ് വ്യാപാരികള്‍ പറയുന്നത്.