പന്തളം- യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്താൻ നിയമനിർമാണം നടത്തുമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.കെ ശശികുമാര വർമ്മ. ഉമ്മൻ ചാണ്ടി പറഞ്ഞത് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രസ്താവനയല്ലാതെ ആത്മാർത്ഥമായുള്ളതാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ശശികുമാര വർമ്മ വ്യക്തമാക്കി.