പാലക്കാട്- തന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം രാഷ്ട്രീയ വിവാദമാക്കിയെന്ന് എം.ബി രാജേഷ്. ഇന്റർവ്യൂ ബോർഡിലെ മൂന്നു പേർക്കും അവർ നിർദ്ദേശിച്ച രണ്ടു പേരുമായും ബന്ധമുണ്ടെന്നും രാജേഷ് ആരോപിച്ചു. അഭിമുഖത്തിന് മുമ്പു തന്നെ നിനിതയെ അയോഗ്യയാക്കാൻ ശ്രമമുണ്ടായി. ഇതിന് നേതൃത്വം കൊടുത്തത് വിഷയവിദഗ്ധരിൽ ഒരാളാണെന്നും രാജേഷ് ആരോപിച്ചു. പരാതി ഉദ്യോഗാർത്ഥിക്ക് അയച്ചത് തന്നെ കേട്ടുകേൾവിയില്ലാത്തതാണെന്നും രാജേഷ് പറഞ്ഞു. മൂന്നു തലത്തിൽ ഉപജാപം നടന്നു. യോഗ്യതയില്ലെന്നും പി.എച്ച്.ഡിയിൽ കേസുണ്ടെന്നും ആദ്യം തന്നെ വിവാദമുണ്ടാക്കിയെന്നും രാജേഷ് വ്യക്തമാക്കി. മൂന്നു പേരുടെ വ്യക്തിപരമായ താൽപര്യത്തിലുണ്ടായ കാര്യങ്ങളാണ് വിവാദത്തിന് അടിസ്ഥാനം. ജോലി വേണ്ടെന്ന് വെക്കാൻ തൽക്കാലം ഉദ്ദേശിക്കുന്നില്ല. നേരത്തെ വേണ്ടെന്നായിരുന്നുവെന്നും വിവാദം വന്ന സഹചര്യത്തിൽ ജോലിയുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും രാജേഷ് പറഞ്ഞു. മുസ്്‌ലിം സംവരണ മണ്ഡലത്തിൽനിന്ന് ജോലി നേടിയതിൽ അപാകതയില്ലെന്നും രാജേഷ് പറഞ്ഞു.