റിയാദ് - സൗദി അറേബ്യക്കുള്ള പിന്തുണ പ്രഖ്യാപിച്ച് അമേരിക്കയുടെ വിദേശനയം വ്യക്തമാക്കി പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രഥമ പ്രസംഗം ചരിത്രപരമാണെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.
പരമാധികാരം പ്രതിരോധിക്കുന്നതിന് സൗദി അറേബ്യുമായി സഹകരിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയെ വലിയ തോതില്‍ സ്വാഗതം ചെയ്യുന്നു. സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനും വെല്ലുവിളികള്‍ കൈകാര്യം ചെയ്യാനും സൗഹൃദ രാജ്യങ്ങളുമായും സഖ്യരാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അമേരിക്കയുടെ പ്രതിബദ്ധത ബൈഡന്‍ വ്യക്തമാക്കി.
സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും വെല്ലുവിളികള്‍ നേരിടാനും അമേരിക്കക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ ആഗ്രഹിക്കുന്നു. ഭീകര സംഘടനകളായ അല്‍ഖാഇദക്കും ഐ.സിനും എതിരെ സൗദി അറേബ്യയും അമേരിക്കയും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുവൈത്ത് വിമോചന യുദ്ധത്തിലും യെമനില്‍ അടക്കം അല്‍ഖാഇദക്കും സിറിയയില്‍ ഐ.എസിനും എതിരായ പോരാട്ടത്തിലും സൗദി അറേബ്യയും അമേരിക്കയും രക്തം ചിന്തുകയും ജീവത്യാഗം നടത്തുകയും ചെയ്തിട്ടുണ്ട്. പൊതുശത്രുവിനെതിരെ ഒരുമിച്ചു നില്‍ക്കുന്നത് സൗദി അറേബ്യയും അമേരിക്കയും തുടരുമെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.