കൊച്ചി- പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്തം നഷ്്ടമായെന്ന ഹൈക്കോടതി പരാമർശം വന്ന സഹചര്യത്തിൽ മുഖ്യമന്ത്രിക്ക് തുടരാൻ അവകാശമില്ലെന്നാണ് പരാതിയിൽ പറയുന്നത്. കേരള യൂണിവേഴ്‌സിറ്റി മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ് ശശികുമാറാണ് ഹരജി നൽകിയത്.
തോമസ് ചാണ്ടിക്കെതിരായ ഹരജിയിലാണ് സംസ്ഥാന സർക്കാറിന് കൂട്ടുത്തരവാദിത്വമില്ലേ എന്ന ചോദ്യം ഹൈക്കോടതി ഉന്നയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.