റിയാദ് - ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ 'അബ്ശിറി'ലെ തങ്ങളുടെ അക്കൗണ്ടുകള്‍ ബാങ്ക് അക്കൗണ്ടുകള്‍ വഴി ഉപയോക്താക്കള്‍ക്ക് ആക്ടിവേറ്റ് ചെയ്യാം.
അല്‍റാജ്ഹി, അല്‍അഹ്‌ലി, അല്‍ജസീറ എന്നീ ബാങ്കുകള്‍ എ.ടി.എമ്മുകളും ടെലിബാങ്കിംഗും വെബ്‌സൈറ്റുകളും ആപ്പുകളും വഴി 'അബ്ശിര്‍' അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
അറബ് ബാങ്ക്, അല്‍റിയാദ് ബാങ്ക്, സൗദി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, അല്‍ബിലാദ് ബാങ്ക്, സാബ്, അല്‍ഇന്‍മാ ബാങ്ക്, സൗദി ഫ്രാന്‍സി ബാങ്ക്, അല്‍അവ്വല്‍ ബാങ്ക്, സാംബ എന്നീ ബാങ്കുകള്‍ വഴിയും 'അബ്ശിര്‍' അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.
'അബ്ശിര്‍' അക്കൗണ്ടുകള്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഈ ബാങ്കുകള്‍ ഒന്നോ അതിലധികമോ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.