കൊച്ചി- ഹലാൽ മുദ്രണം ചെയ്ത ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം നടത്തിയ കേസിൽ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു അറസ്റ്റിൽ. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കേസിൽ പറവൂർ പോലീസ് എടുത്ത കേസിലാണ് അറസ്റ്റ്. ഹലാൽ സ്റ്റിക്കർ മാറ്റണം എന്നാവശ്യപ്പെട്ട് കളമശേരിയിലെ ബേക്കറി ഉടമയെ ഭീഷണിപ്പെടുത്തിയ കേസിൽ നാലു ഹിന്ദു ഐക്യവേദി പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.