റിയാദ്- കാലാവധി കഴിഞ്ഞ ഫൈനല്‍ എക്‌സിറ്റും റീ എന്‍ട്രിയും റദ്ദാക്കാന്‍ ആയിരം റിയാല്‍ പിഴയടക്കേണ്ടിവരുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. വീണ്ടും ഇതേപടി ആവര്‍ത്തിച്ചാല്‍ 2000 റിയാലും മൂന്നാം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ 3000 റിയാലുമാണ് പിഴ അടക്കേണ്ടത്.. അതേസമയം ഈ രണ്ടുവിസകളുടെയും (ഫൈനല്‍ എക്‌സിറ്റ്, റീ എന്‍ട്രി) കാലാവധിക്കുള്ളില്‍ അവ റദ്ദാക്കാനും പുതുക്കാനും പിഴ നല്‍കേണ്ടതില്ല.
ഇഖാമയുടെ കാലാവധി കഴിഞ്ഞ് മുന്നുദിവസത്തിനുള്ളില്‍ പുതുക്കിയാല്‍ പിഴ നല്‍കേണ്ടതില്ല. മൂന്നു ദിവസം കഴിഞ്ഞാല്‍ 500 റിയാലാണ് പിഴ. ഇത് ആവര്‍ത്തിച്ചാല്‍ 1000 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും ജവാസാത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.