മക്ക- പ്രായം ചെന്ന ഉംറ തീർഥാടകർക്കും വിശ്വാസികൾക്കും യാത്രാ സൗകര്യം നൽകുന്നതിന് വിശുദ്ധ ഹറമിൽ പുതിയ ഇലക്ട്രിക് കാർട്ടുകൾ ഏർപ്പെടുത്തി. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് കാർട്ടുകൾ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിൽ തീർഥാടകരുടെയും പ്രായം ചെന്നവരുടെയും നീക്കങ്ങൾ എളുപ്പമാക്കാനാണ് പുതിയ ഇലക്ട്രിക് കാർട്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഇലക്ട്രിക് കാർട്ടുകൾ നിരന്തരം അണുവിമുക്തമാക്കണമെന്നും മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിക്കണമെന്നും അകലം ഉറപ്പുവരുത്തണമെന്നും ഹറംകാര്യ വകുപ്പ് മേധാവി ആവശ്യപ്പെട്ടു. ഇലക്ട്രിക് കാർട്ടുകളുടെ സർവീസുകൾക്ക് ഏതാനും കേന്ദ്രങ്ങൾ ഹറംകാര്യ വകുപ്പ് നിശ്ചയിച്ചിട്ടുണ്ട്.