തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാന്‍ രണ്ട് ഐ.എ.എസ് ഉദ്യോഗസ്ഥരെകൂടി നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
നേരത്തെ പത്തനംതിട്ട കലക്ടറായിരുന്ന പി.ബി. നൂഹ്, പാലക്കാട് കലക്ടറായിരുന്ന ഡി. ബാലമുരളി എന്നിവരെയാണ് അഡീഷണല്‍ ചീഫ് ഇലക്‌ടൊറല്‍ ഓഫീസര്‍മാരായി നിയമിച്ചത്. കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണെന്നും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കൂടുതല്‍ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാന്‍ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുണ്ട്.