തിരുവനന്തപുരം- സ്വർണ്ണ കള്ളക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് എം.ശിവശങ്കർ പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ കഴിഞ്ഞ 98 ദിവസമായി ജയിലിൽ ആയിരുന്നു. ഒരു ലക്ഷം രൂപയും രണ്ട് പേരുടെ ആൾ ജാമ്യവും ഉപാധികൾ വെച്ചാണ് ശിവശങ്കറിന് ജാമ്യം നൽകിയത്. സഹോദരങ്ങളാണ് ജാമ്യം നിന്നത്. ഇന്ന് രാവിലെയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനായ ശിവശങ്കറിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. കാക്കനാട് ജയിലിലായിരുന്നു ശിവശങ്കര്‍ കഴിഞ്ഞിരുന്നത്.