Sorry, you need to enable JavaScript to visit this website.

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും-കുമ്മനം 

കോ്ട്ടയം- നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം തനിക്കില്ലെന്നും എന്നാല്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും ബിജെപിയുടെ മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.ശബരിമല വിഷയത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒത്തുകളിച്ചു.   ശബരിമലയിലെ ആചാര സംരക്ഷണത്തിനായി യുഡിഎഫ് ഒന്നും ചെയ്തില്ലെന്നും ഭക്തര്‍ക്കൊപ്പം ത്യാഗം സഹിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും അദ്ദേഹം പറഞ്ഞു.  നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. മുന്‍പും ശബരിമല വിഷയത്തില്‍ ഇരു മുന്നണികളെയും കുമ്മനം കടന്നാക്രമിച്ചിരുന്നു. ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഭക്തര്‍ക്കു വേണ്ടി രംഗത്ത് വരണം.പള്ളിത്തര്‍ക്കത്തില്‍ കോണ്‍ഗ്രസും സിപിഐഎമ്മും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ബിജെപി മാത്രമാണ് പ്രശ്‌നപരിഹാരത്തിന് ആത്മാര്‍ത്ഥമായി കഠിനാധ്വാനം നടത്തിയത്. ഇതിലൂടെ െ്രെകസ്തവ വിഭാഗത്തിന്റെ വിശ്വാസം ആര്‍ജിക്കുവാന്‍ സാധിച്ചെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.


 

Latest News