കൊച്ചി- സ്വര്‍ണക്കടത്തമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ജാമ്യം അനുവദിച്ചു. ഉച്ചക്ക് ശേഷം ഇദ്ദേഹത്തിന്റെ ജയില്‍ മോചനം സാധ്യമാകുമെന്നാണ് കരുതുന്നത്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. കാക്കനാട് ജില്ലാ ജയിലിലാണ് 95 ദിവസമായി ശിവശങ്കര്‍ കഴിയുന്നത്. ഡോളര്‍ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത്.