ആലപ്പുഴ- അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത വിവാദത്തിനു പിന്നാലെ സി.പി.എമ്മും വിവാദത്തില്‍.
ഡി.സി.സി വൈസ് പ്രസിഡന്റ് പി.ജി.രഘുനാഥ പിള്ള ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തതാണ് കോണ്‍ഗ്രസിനെ വിവാദത്തിലാക്കിയ്. ഇതിന് സമൂഹ മാധ്യമങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ പ്രചാരണം നല്‍കി വരുന്നതിനിടെയാണ് സി.പി.എം കുമാരപുരം ബ്രാഞ്ച് സെക്രട്ടറി എല്‍.തങ്കമ്മാളിനെ വിവാദത്തിലാക്കുന്ന വിവരങ്ങളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നത്.
ചേന്നം പള്ളിപ്പുറം കടവില്‍ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കൂടിയായാന്‍ അയോധ്യ ക്ഷേത്ര ഫണ്ട് പിരിവുകാരുടെ അഭ്യര്‍ഥന പ്രകാരമാണ് കൂപ്പണ്‍ ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ മറുപടി. സംഭവം വിവാദമാക്കിയതിനു പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂടിയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ജനുവരി 31 നായിരുന്നു ഉദ്ഘാടനം. ക്ഷേത്രം പൂജാരിക്ക് കൂപ്പണ്‍ നല്‍കുകയാണ് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി അടക്കമുള്ളവര്‍ കോണ്‍ഗ്രസിന്റെ ആര്‍.എസ്.എസ് ബന്ധം ആരോപിച്ച് രംഗത്തുവന്നു.
തനിക്ക് വ്യക്തിപരമായ അടുപ്പമുള്ളവരാണ് ഫണ്ട് ആവശ്യപ്പെട്ട് സമീപിച്ചതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവു കൂടിയായ തങ്കമ്മാള്‍ പറയുന്നു. ദൈവ വിശ്വാസി ആയതുകൊണ്ടുതന്നെ രാമേക്ഷത്രത്തിന് ഫണ്ട് നല്‍കിയതെന്നും അവര്‍ പറഞ്ഞു.