Sorry, you need to enable JavaScript to visit this website.

വര്‍ക്ക്‌ഷോപ്പുകാര്‍ സൈലന്‍സര്‍ മുറിച്ചെടുത്തു; സൗദിയിലെ അനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകന്‍

റിയാദ്- ഹോണ്‍ നന്നാക്കാന്‍ വര്‍ക്ക്‌ഷോപ്പിലെത്തിച്ച കാറിന്റെ വിലയേറിയ സൈലന്‍സര്‍ ജീവനക്കാര്‍ മുറിച്ചെടുത്തു.
സംഭവം പോലീസില്‍ അറിയിച്ച് ജീവനക്കാരെ നിയമത്തിനു മുന്നിലെത്തിച്ച അനുഭവം പങ്കുവെക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശഇ നസീര്‍ മുതുകുറ്റി.

പ്രവാസികൾ ശ്രദ്ധിക്കുക..! അവർ ഇന്ന് ജയിലിലാണ്
റിയാദ് : ആദ്യമായി റിയാദിലെ നിയമപാലകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു,കഴിഞ്ഞ ദിവസം എന്റെ വാഹനത്തിന്റെ ഹോണുമായി ബന്ധപ്പെട്ട് റിയാദിലെ ഖലീജ് സനായയിലെ വർക്ക് ഷോപ്പ് ഏരിയ യിൽ പോയ സമയത്ത് വർക്ക്‌ ഷോപ്പിന്റെ പുറത്ത് കുറേ ആളുകൾ വാഹനത്തിന്റെ വർക്ക് പിടിക്കാൻ വേണ്ടി നിൽക്കുന്നുണ്ടായിരുന്നു അങ്ങനെ എന്റെ വാഹനം നിർത്തി ചോദിച്ചു
 
വാഹനത്തിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് ഞാൻ അവരോട് പറഞ്ഞു ഹോൺ വർക്ക് ചെയ്യുന്നില്ല അപ്പോൾ അവർ വർക് ഷോപ്പിൽ വാഹനം കയറ്റാൻ പറഞ്ഞു വാഹനത്തിന്റെ എല്ലാ വർക്കും നടത്തുന്ന 4 ഷട്ടർ ഉള്ള വലിയ വർക്ക് ഷോപ്പാണ്.അങ്ങനെ വാഹനം ഗ്യാരേജിൽ കയറ്റിയപ്പോൾ മെക്കാനിക്ക് വന്ന് വാഹനം പരിശോധിക്കാൻ തുടങ്ങി, എന്റെ വാഹനത്തിന്റെ ഹോൺ മാത്രം ശരിയാക്കിയാൽ മതിയെന്നും വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ലാ എന്ന് പറഞ്ഞപ്പോൾ 20 റിയാലിന് ഹോൺ ശരിയാക്കി തരാമെന്നും പറഞ്ഞു
 
ഞാൻ വാങ്ങിയ ഹോണിന്റെ സ്പെയർ പാർട്ട്സ് മെക്കാനിക്കിന് കൊടുത്തു അവനും ഞാനും വാഹനത്തിന്റെ ഉള്ളിൽ ഇരുന്നു ഹോൺ ഫിറ്റ്‌ ചെയ്യുന്ന സമയത്ത് അവിടെ ജോലി ചെയ്യുന്ന യമനി സ്വദേശികളായ 2 മെക്കാനിക്ക് വാഹനത്തിന്റെ താഴെ പരിശോധിക്കുന്നത് കണ്ടപ്പോൾ ഞാൻ അവരോട് ചോദിച്ചു
താഴെ യൊന്നും ഒരു കുഴപ്പവും ഇല്ല നിങ്ങൾ ഹോൺ മാത്രം ഫിറ്റ് ചെയ്താൽ മതി എന്നും പറഞ്ഞു അപ്പോൾ അവർ പറഞ്ഞു വാഹനത്തിന് വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാൻ വേറെ കാശൊന്നും വേണ്ട എന്ന് പറഞ്ഞു അവർ വാഹനം ചെക്ക് ചെയ്തു ഹോൺ ഫിറ്റ് ചെയ്യുന്ന മെക്കാനിക്കിന്റെ കൂടെ കാറിൽ ഇരുന്നു സംസാരിച്ചു കൊണ്ട് പുറത്തിറങ്ങിയപ്പോൾ ഞാൻ കണ്ട കാഴ്ച്ച വളരെയധികം വിഷമം ഉണ്ടാക്കുന്നതായിരുന്നു. ആ വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്നവർ എന്റെ വാഹനത്തിന്റെ അടിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എന്തോ ചെയ്യുന്നു അത് കണ്ടപ്പോൾ ഞാൻ അവരോട് ചോദിച്ചു " സഹോദരാ എന്താണ് നിങ്ങൾ ചെയ്യുന്നത് എന്റെ കാറിനു ഒരു പ്രോബ്ലെവും ഇല്ലാലോ"? അവർ പറഞ്ഞു ചെറിയ ലീക്ക് ഉണ്ടെന്നും അത് വെൽഡിങ് മെഷിൻ വെച്ച് കൊണ്ട് ശരിയാക്കുകയാണെന്നും.പന്തികേട് തോന്നിയപ്പോൾ അപ്പോൾ തന്നെ ഖലീജ് സനായ യിൽ വർക്ക് ഷോപ്പ് നടത്തുന്ന കൂട്ടുകാരൻ കുമാറിനെ വിളിച്ചു വരുത്തുകയും
അവർ വാഹനം പരിശോധിച്ചപ്പോൾ
കണ്ട കാഴ്ച ഭയാനകമായിരുന്നു കാറിന്റെ സയലൻസർ അവർ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ച് മാറ്റിയ നിലയിലായിരുന്നു പകരം ഇരുമ്പിന്റെ പൈപ്പ് ഫിറ്റ് ചെയ്യാനുള്ള പദ്ധതിയും അവർക്കുണ്ടായിരുന്നു അങ്ങനെ അവിടെ വെച്ച് പ്രശ്നമാക്കിയപ്പോൾ അവർ പറഞ്ഞു തിരിച്ചു ഫിറ്റ്‌ ചെയ്യാമെന്നും എന്റെ കാറിന്റെ സയലൻസർ ആണെന്ന് പറഞ്ഞു ഏതോ പഴയ കാറിന്റെ സയലൻസർ ഫിറ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ സുഹൃത്ത് കുമാർ വർക്ക് ഷോപ്പിന്റെ പലയിടത്തും പരിശോധിച്ച സമയത്ത് എന്റെ കാറിന്റെ ഒർജിനൽ സയലൻസർ കണ്ടെത്തുകയും അവരെ ചോദ്യം ചെയ്തപ്പോൾ അത് പറ്റി പോയതാണെന്നും തിരിച്ച് ഫിറ്റ് ചെയ്തു തരാമെന്നും പറഞ്ഞു അപ്പോൾ തന്നെ രാത്രി 10.30 മണി ആയിരുന്നു ഞാൻ ആ സമയത്ത് പോലീസ് കൺട്രോൾ റൂമിൽ വിളിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കാൻ പറഞ്ഞു അതിനിടയിൽ അവരുടെ കടയുടെ ഇൻചാർജ് ഉള്ള പാകിസ്ഥാനിയുമായി സംസാരിക്കുകയും ഇത് ചെയ്തത് തീർത്തും തെമ്മാടിത്തരവും പകൽ കൊള്ളയുമാണ് എന്നും ഇത്രയും വലിയ വർക്ക് ഷോപ്പിൽ ക്യാമറ അടക്കമുള്ള സംവിധാനം ഉണ്ടായിട്ടും കസ്റ്റമറുടെ മുന്നിൽ വെച്ച് സയലൻസർ മുറിച്ച് മാറ്റിയ സംഭവം വിട്ട് വിഴ്ച ചെയ്യാത്ത കുറ്റമാണെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ പോലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ അതൊന്നും അവർക്ക് യാതൊരു പ്രശ്നമില്ല എന്ന മട്ടിൽ സംസാരിച്ചു അതിനിടയിൽ വണ്ടിയുടെ സയലൻസർ തന്നെ 2 മണിക്കൂർ എടുത്ത് ഫിറ്റ്‌ ചെയ്തു പക്ഷേ സയലൻസർ കട്ട് ചെയ്തത് കൊണ്ട് പല ഭാഗത്തും ഡാമേജ് വന്നിട്ടുണ്ടായിരുന്നു വർക്ക് ഷോപ്പിൽ നിന്നും ഇറങ്ങി പരാതി കൊടുക്കാൻ വേണ്ടി അടുത്തുള്ള റൗദ പോലീസ് സ്റ്റേഷനിലെ ക്യാപ്റ്റനുമായി സംസാരിച്ചപ്പോൾ ഖലീജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ടതായത് കൊണ്ട് അവിടെ പരാതി കൊടുക്കാൻ പറഞ്ഞു അപ്പോൾ സമയം രാത്രി 12.30 ആയത് കൊണ്ടും രാവിലെ 6 മണിക്ക് ജോലി ഉള്ളത് കൊണ്ടും പിറ്റേന്ന് പോവാമെന്ന് കരുതി അങ്ങനെ വിഷയങ്ങൾ എഴുതിയും തെളിവുകൾ ഫോട്ടോ അറ്റാച്ച് ചെയ്തു കൊണ്ടും ഖലീജ് പോലീസ് സ്റ്റേഷനിൽ പോയി ത്രീ സ്റ്റാർ പോലീസ് മേധാവിയുമായി വിഷയം സംസാരിച്ചു അദ്ദേഹം പറഞ്ഞു പ്രതികളെ കയ്യോടെ അറസ്റ്റ് ചെയ്യാൻ ലോക്കേഷനിൽ പോയി 911 വിളിച്ചു കാര്യങ്ങൾ സംസാരിച്ചാൽ വളരെ പെട്ടന്ന് അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു അങ്ങനെ വീണ്ടും വർക്ക് ഷോപ്പിന്റെ മുന്നിൽ പോയി പല വട്ടം പോലീസ് കൺട്രോൾ റൂമിൽ കോൾ ചെയ്തു പക്ഷേ ഈ കേസിനെക്കാളും പ്രധാന്യമുള്ള പല കേസുകളും ബന്ധപെടാനുള്ളത് കൊണ്ട് പട്രോളിംഗ് പോലീസിന് എത്താൻ പറ്റിയില്ല പക്ഷേ എത്താൻ പറ്റാത്തതിൽ ഉള്ള വിഷമം അവർ അറിയിക്കുകയും ഖലീജ് പോലീസ് സ്റ്റേഷനിൽ പോയി പരാതി കൊടുക്കുവാനും അതല്ലെങ്കിൽ റിയാദ് പോലീസ് ഹെഡ് കോട്ടഴ്സിൽ പരാതി പെടാനുള്ള നമ്പർ തരികയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ അവരെ ബന്ധപെടുകയും ഓഫീസ് അവധി ആയതിനാൽ ഞായറാഴ്ച ഓഫീസിൽ വരാൻ പറയുകയും ചെയ്തു വിഷയം വൈകിക്കരുത് എന്ന് മനസ്സിലാക്കി അപ്പോൾ തന്നെ വീണ്ടും ഖലീജ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു അപ്പോഴേക്കും രാത്രി 11.30 മണി കഴിഞ്ഞിരുന്നു പോകുന്ന സമയത്ത് പ്രമുഖ സാമൂഹിക പ്രവർത്തകനും മുൻ നോർക്ക സൗദി കൺസൾട്ടന്റുമായ ശിഹാബ് കൊട്ടുകാടിനെ വിളിച്ചപ്പോൾ അദ്ദേഹം വീട്ടിൽ ഉണ്ടെന്നും നമുക്ക് സ്റ്റേഷനിൽ പോവാമെന്നും പറഞ്ഞു അങ്ങിനെ രാത്രി 12 മണിക്ക് ഖലീജ് പോലീസ് സ്റ്റേഷനിൽ പോവുകയും വൈകിട്ട് ഈ കേസിൽ ഇടപെട്ട ക്യാപ്റ്റനെ കാണുകയും വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ ക്യാപ്റ്റൻ പരാതി സ്വീകരിക്കുകയും ക്രിമിനൽ ഇൻവെസ്റ്റികേഷൻ വിഭാഗത്തിന് വിടുകയും വെള്ളിയാഴ്ച്ച വൈകിട്ട് CID ഓഫിസിൽ പോകുവാൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വൈകിട്ട് CID ഓഫീസിൽ പോയി വിഷയം സംസാരിക്കുന്ന സമയത്ത് അവിടെ യുള്ള CID ഓഫീസിൽ നിന്നും കാൾ വന്നു എവിടെ യാണ് ഉള്ളത് എന്നും പ്രതികളെ അറിയുമോ എന്നും ചോദിച്ചു CID ക്യാപ്റ്റന്റെ റൂമിൽ പോയി വിഷയം പറഞ്ഞപ്പോൾ കൂടെ രണ്ട് വാഹനത്തിലായി CID ഉദ്യോഗസ്ഥർ വരികയും വർക്ക് ഷോപ്പിൽ പോയി പ്രതികളെ കയ്യോടെ പിടികൂടുകയും ചെയ്തു അവരുടെ കൂടെ ഖലീജ് പോലീസ് സ്റ്റേഷനിൽ പോയി പ്രതികളെ തിരിച്ചറിയുന്നതിനു വേണ്ടി ഹാജറാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു
NB:- ഇതിന്റെ പിന്നിൽ വലിയ ഒരു ടീം പ്രവർത്തിക്കുന്നുണ്ടാവും അല്ലാതെ പബ്ലിക് സ്ഥലത്തുള്ള ഷോപ്പിൽ കസ്റ്റമറുടെ അടുത്ത് നിന്ന് കൊണ്ട് തന്നെ ഗ്യാസ് കട്ടർ ഉപയോഗിച്ച് കൊണ്ട് വിലപിടിപ്പുള്ള സയലൻസർ മുറിച്ച് മാറ്റാൻ ഇവർ ധൈര്യം കാണിച്ചെങ്കിൽ ഇവരെ നിയമത്തിന്റെ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യം വിജയിക്കാൻ മൂന്ന് ദിവസം ബുദ്ധിമുട്ടിയെങ്കിലും കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം അറിയിക്കുന്നതോടൊപ്പം പകൽ കൊള്ള നടത്തുന്ന ഇത്തരം ആളുകൾക്ക് ഇതൊരു പാഠമാവണം
നസീർ മുതുകുറ്റി റിയാദ്
0509700786

Latest News