ഇടുക്കി- ജോയ്‌സ് ജോര്‍ജിന്റെ കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം കോണ്‍ഗ്രസിനു വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ റദ്ദാക്കിയതെന്ന് മന്ത്രി എം. എം മണി. കട്ടപ്പനക്കു സമീപം ഇരട്ടയാറ്റിലെ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിടെ നിന്നോ വന്ന വട്ടന്‍ സബ് കലക്ടര്‍ എന്തെങ്കിലും കാണിച്ചാല്‍ അതൊന്നും തങ്ങള്‍ അംഗീകരിക്കുന്നില്ല. മര്യാദയില്ലാത്ത പണിയാണ് സബ് കലക്ടര്‍ കാണിച്ചത്- മന്ത്രി ആരോപിച്ചു.