മലബാറില്‍ പതിനാറിടത്ത് കോണ്‍ഗ്രസിന് ജയിക്കാനാവുമെന്ന് സര്‍വേ 

കോഴിക്കോട്- മലബാര്‍ പ്രദേശത്ത്  കോണ്‍ഗ്രസ് സീറ്റുകള്‍ 6 ല്‍ നിന്ന് 16 ലേക്ക് ഉയരുമെന്ന് സര്‍േേവ ഫലം.  കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകളില്‍ നിന്ന് 23 സീറ്റുകളിലായിരുന്നു യുഡിഎഫ് വിജയിച്ചത്. 60 സീറ്റുകളില്‍ 31 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത്  ആറ് സീറ്റുകള്‍. കെസി ജോസഫ് മത്സരിച്ച ഇരിക്കൂര്‍, സണ്ണി ജോസഫ് നേടിയ പേരാവൂര്‍, ഐസി ബാലകൃഷ്ണന്റെ സുല്‍ത്താന്‍ ബത്തേരി, വിടി ബല്‍റാമിന്റെ തൃത്താല, ഷാഫി പറമ്പില്‍ വിജയിച്ച പാലക്കാട്, എപി അനില്‍ കുമാറിന്റെ വണ്ടൂര്‍ എന്നിവയാണ് കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍.  യുഡിഎഫ് നേടിയ ആകെ സീറ്റില്‍ 17 ലും വിജയിച്ചത് മുസ്‌ലിം  ലീഗായിരുന്നു. ഇത്തവണ ഭരണം പിടിക്കാന്‍ വടക്കന്‍ കേരളത്തില്‍ കുറഞ്ഞത് 35 സീറ്റുകളെങ്കിലും നേടേണ്ടി വരുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. കോണ്‍ഗ്രസ് തനിച്ച് 15 സീറ്റുകളെങ്കിലും പിടിക്കണമെന്നാണ് ഘടകക്ഷികള്‍ വ്യക്തമാക്കുന്നത്. സര്‍വ്വേ വ്യക്തമാക്കുന്നത് അതേസമയം ഇക്കുറി വടക്കന്‍ കേരളത്തില്‍ കൂറ്റന്‍ മുന്നേറ്റം നേടാനാകുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. കെപിസിസി എഐസിസി നടത്തിയ സര്‍േേവയില്‍ 16 സീറ്റുകളില്‍ പാര്‍ട്ടി വിജയ സാധ്യത കല്‍പ്പിക്കുന്നുണ്ട് . ആറ് സിറ്റിംഗ് സീറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാാണ് വിജയ സാധ്യതയുള്ള എ കാറ്റഗറി സീറ്റുകളായി കോണ്‍ഗ്രസ് കണക്കാക്കുന്നത്.


 

Latest News