കൊച്ചി- കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി. എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നല്‍കാന്‍ അദ്ദേഹം ഹാജരായത്. മെട്രോയില്‍ അനധികൃത യാത്ര നടത്തിയെന്നാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ കേസ്. കെഎംആല്‍എന്‍ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
2017ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടി ജനകീയ യാത്ര നടത്തിയത്. രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എംഎംഹസന്‍, എംഎല്‍എമാരായ പിടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, എറണാകുളം ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, മുന്‍ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം മറ്റ് ജില്ലകളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളുമാണ് മെട്രോയില്‍ യാത്ര ചെയ്തത്. ആലുവയില്‍ നിന്നും പാലാരിവട്ടം വരെയായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര.