മുംബൈ - ടീം ഇന്ത്യ ക്യാപ്റ്റൻ വിരാട് കോഹലിയും നടി അനുഷ്ക ശർമ്മയും ഒരു മാസം പ്രായമായ കടിഞ്ഞൂൽ പെൺകുഞ്ഞിന് പേരിട്ടു. വാമിക എന്നാണ് സൂപ്പർസ്റ്റാർ ദമ്പതികൾ മകൾക്ക് പേര് നൽകിയത്.
തങ്ങളുടെ സ്നേഹജീവിതത്തിന് വാമിക പുതുയ മാനം നൽകിയെന്ന് അനുഷ്ക ട്വിറ്ററിൽ കുറിച്ചു. നിമിഷാർധങ്ങളിൽ മാറിമാറിയുന്ന പുഞ്ചിരിയും കണ്ണീരും. സമയം തെറ്റുന്ന ഉറക്കം. എങ്കിലും ഹൃദയം നിറയുന്നു. എല്ലാ അനുഗ്രഹങ്ങൾക്കും പ്രാർഥനകൾക്കും നന്ദി.. അനുഷ്ക എഴുതി.
ജനുവരി 11 നാണ് വാമിക പിറന്നത്. 2017 ഡിസംബർ 11 ന് ഇറ്റലിയിലായിരുന്നു കോഹലി-അനുഷ്ക വിവാഹം