മസ്‌കത്ത്- ഇന്ത്യയില്‍നിന്നുള്ള ഒരു ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ ഒമാനില്‍ എത്തി. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ ഒമാന്‍ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദിക്ക് വാക്‌സിന്‍ കൈമാറി. സൗഹൃദ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ മൈത്രി പദ്ധതി പ്രകാരമാണ് ഒമാനിലേക്ക് വാക്‌സിന്‍ കയറ്റി അയച്ചത്.
നേരത്തെ ശ്രലങ്കയിലേക്കും ബഹ്‌റൈനിലേക്കും ഇന്ത്യ വാക്‌സിന്‍ അയച്ചിരുന്നു. ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, മ്യാന്‍മര്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കും ഇന്ത്യ വാക്‌സിന്‍ നല്‍കിയിരുന്നു. ഒമാന്‍ ആരോഗ്യ മന്ത്രിക്ക് ഇന്ത്യന്‍ അംബാസിഡര്‍ വാക്‌സിന്‍ കൈമാറുന്ന ചിത്രം ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ചു.