കൊച്ചി- ഈത്തപ്പഴം ഇറക്കുമതി ചെയ്ത സംഭവത്തില്‍ സര്‍ക്കാരിന് അന്വേഷണ വിവരങ്ങള്‍ കൈമാറാനാകില്ലെന്ന് കസ്റ്റംസ്. അഡീഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ നല്‍കിയ വിവരാവകാശം പരിശോധിച്ച ശേഷം മറുപടി നല്‍കാനും കസ്റ്റംസ് തീരുമാനിച്ചു.
സംഭവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് അഡീഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫിസര്‍ എ പി രാജീവന്‍ കസ്റ്റംസിന് വിവരാവകാശ നിയമ പ്രകാരം വിശദീകരണം തേടിയത്. ആറ് ചോദ്യങ്ങളായിരുന്നു പ്രധാനമായും വിവരാവകാശത്തില്‍ ഉണ്ടായിരുന്നത്. ഈ ചോദ്യങ്ങളില്‍ ചിലത് അന്വേഷണത്തെ സംബന്ധിച്ച് ഉള്ളതായിരുന്നു. അന്വേഷണത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നാണ് കസ്റ്റംസ് തീരുമാനം.മാത്രമല്ല വിവരാകാശ നിയമം അനുസരിച്ച് സര്‍ക്കാറിലെ അധികാരസ്ഥാനത്തിരിക്കുന്ന ഒരാള്‍ക്ക് മറ്റൊരു അധികാര സ്ഥാനത്തിരിക്കുന്ന ആളോട് വിവരങ്ങള്‍ തേടാന്‍ തടസം ഉണ്ടെന്നും കസ്റ്റംസ് അറിയിക്കും. കൂടാതെ കസ്റ്റംസിന് അന്വേഷണം സംബന്ധിച്ചുള്ള കാര്യങ്ങള്‍ രഹസ്യമായി വയ്ക്കാനുള്ള അധികാരമുണ്ടെന്നും മറുപടി നല്‍കും.