റിയാദ്- സൗദി അറേബ്യയില്‍ പലയിടത്തും അനുഭവപ്പെടുന്ന ശീതക്കാറ്റിനു പിന്നാലെ ഈയാഴ്ച മധ്യത്തില്‍ മിക്കസ്ഥലത്തും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ സമിതി അറിയിച്ചു.
മിതവും ശക്തവുമായ ശീതക്കാറ്റ് പലയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഇത് ശക്തിപ്പെടുമെന്നും പിന്നാലെ മഴ എത്തുമെന്നും കാലവസ്ഥാ ഗവേഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഹുസൈനി പ്രതീക്ഷിക്കുന്നു.
വടക്ക് , പടിഞ്ഞാറന്‍ പ്രവിശ്യകളില്‍നിന്ന് ആരംഭിക്കുന്ന മഴ കിഴക്ക്, മധ്യ പ്രവിശ്യകളിലുമെത്തും. ഏതാനും ദിവസം മഴ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വടക്ക്, മധ്യ മേഖലകളില്‍ താപനില മൂന്നു മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ സാധ്യതയുണ്ട്. ശൈത്യ കാലാവസ്ഥ വടക്ക് ഭാഗത്തുനിന്ന് തുടങ്ങി പടിഞ്ഞാറ്, മധ്യ പ്രവിശ്യകളില്‍ ശക്തിപ്പെടും.