കോട്ടയം- ഡോ. ഹാദിയയിൽനിന്ന് ദേശീയ അന്വേഷണ ഏജൻസി മൊഴിയെടുത്തു. ഇന്ന് രാവിലെ വൈക്കത്തെ വീട്ടിലെത്തിയാണ് എൻ.ഐ.എ മൊഴിയെടുത്തത്. ഈ മാസം 27ന് സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകുന്നതിന്റെ ഭാഗമായാണ് മൊഴിയെടുത്തത്. ഹാദിയയുടെ ഭർത്താവ് ഷെഫിൻ ജഹാൻ നൽകിയ കേസ് 27ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസിൽ എൻ.ഐ.എ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് എൻ.ഐ.എ ഇന്ന് വൈക്കത്തെ വീട്ടിലെത്തിയത്.
27ന് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നേരത്തെ മൂന്നു തവണ കേസ് സുപ്രീം കോടതി പരിഗണിച്ചിട്ടുണ്ട്.
മതം മാറുകയും പിന്നീട് വിവാതിയാകുകയും ചെയ്ത ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയിയിരുന്നു. ഇതിന് പുറമെ, ഹാദിയയെ അച്ഛന്റെ സംരക്ഷണയിൽ വിടുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെയാണ് ഷെഫിൻ ജഹാൻ സുപ്രീം കോടതിയിൽ ഹരജി നൽകിയത്.