Sorry, you need to enable JavaScript to visit this website.

അബു ഇരിങ്ങാട്ടിരിയുടെ പുസ്തക പ്രകാശനം ഇന്ന് 

ജിദ്ദ-പ്രശസ്ത എഴുത്തുകാരന്‍ അബു ഇരിങ്ങാട്ടിരിയുടെ പുതിയ പുസ്തകമായ ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ് ഇന്ന് ജിദ്ദയില്‍ പ്രകാശനം ചെയ്യും. രാത്രി എട്ട് മണിക്ക് ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടിയെന്ന് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്ന ഗ്രന്ഥപ്പുര ഭാരവാഹികള്‍ അറിയിച്ചു. പ്രവാസം, അനുഭവം, ഓര്‍മ എന്നീ വിഭാഗങ്ങളിലായി 19 ലേഖനങ്ങളുടെ സമാഹാരമാണ് സൈകതം ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം.
ദൃഷ്ടാന്തങ്ങള്‍ എന്ന നോവലിലൂടെ മലയാള സാഹിത്യലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച അബു ഇരിങ്ങാട്ടിരിയുടെ പതിനൊന്നാമത്തെ പുസ്തകമാണിത്. 
പ്രകാശന ചടങ്ങില്‍ ജിദ്ദയിലെ സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് ഗ്രന്ഥപ്പുര ഭാരവാഹികളായ കൊമ്പന്‍ മൂസ, ഷാജു അത്താണിക്കല്‍, ശരീഫ് കാവുങ്ങല്‍ എന്നിവര്‍ അറിയിച്ചു. 

ഇരിങ്ങാട്ടിരിയുടെ പിതാവ് 
(അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

ഉമ്മ വിളിച്ചു,
വല്ല്യുപ്പയുടെ പേര്: 
മമ്മു.
ഉപ്പ പേരിട്ടു,
പ്രവാചക സ്‌നേഹിതന്റെ നാമം: 
അബൂബക്കര്‍.
നാട്ടുകാരും വീട്ടുകാരും 
സ്‌നേഹത്തോടെ വിളിച്ചു: 
അബു.
ദേഷ്യം വരുമ്പോള്‍ വിളിച്ചു:
അബൂ ജാഹില്‍ അഥവാ
വിഡ്ഢികളുടെ അച്ഛന്‍.
രേഖകളിലെല്ലാം എഴുതി:
അബൂബക്കര്‍ കാവില്‍ക്കുത്ത്.
അറബികള്‍ വിളിക്കുന്നു:
കഫീല്‍ കൂത്ത്..
ഞാന്‍ പറയുന്നു:
കാവില്‍ കൂത്ത് നടത്തിയവരുടെ 
പിന്മുറക്കാരന്‍: തമ്പ്രാന്‍ ഖലീഫ.
അതിനാല്‍ ഞാനിട്ട പേര്:
അബു ഇരിങ്ങാട്ടിരി അഥവാ 
ഇരിങ്ങാട്ടിരിയുടെ പിതാവ്.

Latest News