തേഞ്ഞിപ്പലം- കാലിക്കറ്റ് സര്‍വകലാശാലയിലെ 16 വകുപ്പുകളിലേക്കുള്ള നിയമനങ്ങളുടെ ലിസ്റ്റ് അംഗീകരിച്ചു. കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന അഭിമുഖത്തില്‍ പങ്കെടുത്ത, എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഭാര്യ പി.എം. ഷഹലയുടെ പേര് ലിസ്റ്റിലില്ല.
ഈ അഭിമുഖത്തില്‍ അപാകത ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. 43 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിലവില്‍ നിയമനം ലഭിച്ചിരിക്കുന്നത്. ഷഹലയ്ക്ക് നിയമനം നല്‍കാനായി ഷഹലയുടെ റിസര്‍ച്ച് ഗൈഡായിരുന്ന പി.കേളുവിനെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയതു സംബന്ധിച്ചാണ് പ്രധാന പരാതി ഉയര്‍ന്നത്.എസ്എഫ്‌ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി.കെ അബ്ദുളള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയ്ക്കും യോഗ്യരായവരെ മറികടന്ന് നിയമനം നല്‍കാന്‍ നീക്കം നടക്കുന്നുവെന്ന് പരാതിയിലുണ്ടായിരുന്നു. ഇവര്‍ക്ക് നിയമനം നല്‍കിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിദ്യാഭ്യാസവകുപ്പിലെ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റില്‍ അബ്ദുളള നവാസിന്റെ ഭാര്യ റീഷ ഒന്നാമതും ഷംസീറിന്റെ ഭാര്യ ഷഹല മൂന്നാമതുമായിരുന്നു.