Sorry, you need to enable JavaScript to visit this website.

ഗെയില്‍ ആശങ്കയകറ്റാന്‍ പോലീസിന്റെ നേതൃത്വത്തില്‍ കര്‍മസേന

കോഴിക്കോട്- ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ കര്‍മസേന.
പോലീസിന്റെ നേതൃത്വത്തിലുള്ള കര്‍മസേനയില്‍ റവന്യു ഉദ്യോഗസ്ഥരും ഗെയില്‍ അധികൃതരും അടക്കം 40 പേര്‍ അംഗങ്ങളായുണ്ട്.
ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സുഗമമായി നടപ്പാക്കാനായാണ് കര്‍മസേന നിലവില്‍ വന്നത്.പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് മുമ്പ് അഞ്ചു പേരടങ്ങിയ സംഘം സ്ഥലം ഉടമകളുമായി സംസാരിക്കും.
നഷ്ടപരിഹാരം, സുരക്ഷ, അലൈന്‍മെന്റ് എന്നിവയെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കയകറ്റും. 
വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെ പ്രതിനിധികളായി പ്രവര്‍ത്തിക്കാന്‍ പോലീസിന് പരിശീലനം നല്‍കിയിട്ടുണ്ട്.

Latest News