തിരുവനന്തപുരം- ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയർമാൻ സ്ഥാനം മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യപരമായ കാരണങ്ങളാലാണ് തീരുമാനം. പതിനൊന്ന് റിപ്പോർട്ടുകൾ സമർപ്പിച്ചെന്നും രണ്ടെണ്ണം സമർപ്പിക്കാനുണ്ടെന്നും വി.എസ് കത്തിൽ ചൂണ്ടിക്കാട്ടി. തുടർനടപടികളാണ് കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി. ഈ മാസം ആദ്യം വി.എസ് ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാർട്ടൺ ഹില്ലിലെ വസതിയിലേക്കാണ് വി.എസ് താമസം മാറ്റിയത്. ആലപ്പുഴയിലേക്ക് മടങ്ങാനാണ് വി.എസ് മാറാൻ ആഗ്രഹിക്കുന്നതെങ്കിലും ആരോഗ്യകാരണങ്ങളാൽ തിരുവനന്തപുരത്ത് താമസം തുടരുകയാണ്.