റിയാദ് - മലർവാടി റിയാദിന്റെ കീഴിലുള്ള നാല് പഠന കേന്ദ്രങ്ങൾ സംയുക്തമായി നടത്തിയ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ നൂറിലധികം കുട്ടികൾ പങ്കെടുത്തു. കേരളത്തിൽ നിന്നും ലക്ഷദ്വീപിൽ നിന്നുമുള്ള എൻ.സി.സി കേഡറ്റ് 32 ബറ്റാലിയൻ ടീമിനെ 72-ാമത് റിപ്പബ്ലിക്ക് ദിന പരേഡിൽ നയിച്ച എൻ.സി.സി ഓഫീസർ ലെഫ്റ്റനന്റ് ഷുക്കൂർ ഇല്ലത്ത് മുഖ്യാതിഥിയായിരുന്നു. ഇന്നത്തെ തലമുറയിൽ രാജ്യ സ്‌നേഹം വളർത്തേണ്ടതിന്റെ ആവശ്യകതയും രാജ്യ സേവനത്തിനായുള്ള അവസരങ്ങളെ കുറിച്ചും അദ്ദേഹം കുട്ടികളോട് സംവദിച്ചു. രാജ്യരക്ഷാ മേഖലയിലേക്കും സേവന തുറകളിലേക്കും നാം ഉയർന്ന് വരണം.
ഇന്ത്യയിൽ നിന്നുള്ള 'ദ ബെസ്റ്റ് എൻ.സി.സി കേഡറ്റ്' പുരസ്‌കാരം മലയാളിയായ വിദ്യാർഥി അനിരുദ്ധ് എസ് ഭാസ്‌കറിന് ലഭിച്ചു എന്ന വാർത്ത അദ്ദേഹത്തിൽ നിന്നറിഞ്ഞത് കുട്ടികൾക്ക് ഏറെ പ്രചോദനകരമായി.
ഫാത്തിമ ലെനയുടെ പ്രാർഥനയോടെ തുടക്കം കുറിച്ച ആഘോഷ പരിപാടിയിൽ നഹ്‌ന സലാം ഇന്ത്യൻ ഭരണഘടന വായിച്ചു. തുടർന്ന് ദേശഭാഭക്തി ഗാനം പ്രസംഗം, പ്രസന്റേഷൻ, ചിത്രരചന, സ്‌കിറ്റുകൾ, ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ ആക്ഷൻ സോംഗ്, ഫാൻസി ഡ്രസ്, ദേശഭക്തി ഗാനം തുടങ്ങിയ പരിപാടികളിൽ ഫാത്തിമ ലെന, നസ്രിൻ ഫസൽ, ആയിഷ അനുഷ്‌ക, നാജിഹ് റഹ്മാൻ, അമൻ മുഹമ്മദ്, നൈറ ഷഹ്ദാൻ, ടർഫാ, ഷെൻസ ഫരീഹ്, ലെന, ജിനാൻ, അലൻ രാജ്, അഫ്‌നാൻ, സബ്‌റാതി, നേമ ഫൈഹ, ഖദീജ നേറ, നൂഹ് അഹ്മദ്, മുഹമ്മദ് ഫായിസ്, മുഹമ്മദ് ഫൈറൂസ്, റിസ്‌വാൻ മുഹമ്മദ്, അർമാൻ അലി, അനീക, ആമീർ സുഹൈൽ, തമീം അബ്ദുല്ല, ആയിഷ ഇഫ, ലുലു അസിം, അഫ്ഷീൻ, റിസ്‌വാൻ മുഹമ്മദ്, ഷിസ ഫാതിം, ആലിയ ഫാത്തിമ നിഷാദ്, ഫഹ്മി താജ്, ഫിസ, മുഹമ്മദ് സുൽത്താൻ അമീർ, മുഹമ്മദ് സുഹൈൽ, സാറ രൂപേഷ്, ആയിശ സ്വാദിഖ്, ഫൈഹ ശർവി, ജന്ന ജിനൂബ്, നിംഷാ ബഷീർ, അദ്‌നാൻ, ആയിശ സത്താർ, നിഹ സകരിയ, അസ്സ ശൈഹാദ്, ഫാത്തിമ ലിയാ, വലീദ് റഷീദ്, ഹനീൻ അഹ്മദ്, അബ്ദുൽ ഹലീം, ലൗസ നിഷാൻ, അർവ ഫാത്തിമ, അസ്മ ഫാത്തിമ, വിദാദ് റഷീദ്, അർമാൻ അലി, സഫ്‌റിൻ അയ്‌റ സക്കരിയ, ലംഹ നിഷാൻ, ഹനാൻ അബ്ദുല്ല എന്നീ കുട്ടികൾ പങ്കെടുത്തു.
താഹിറ ടീച്ചർ, ഡോ. അനീഷ, സീബ ടീച്ചർ, അഷ്‌റഫ് കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്നു. റംസീയ അസ്‌ലം, ശർഹാൻ, ജസീന സലാം, നസീറ ഉബിൻ, നൈസി സജാദ്, ശാക്കിറാ, ഫജ്‌ന, സൽമ സമിഹുല്ല, ഫാത്തിമ സഹ്‌റ എന്നിവർ നേതൃത്വം നൽകി. തനിമ രക്ഷാധികാരി താജുദ്ദീൻ ഓമശ്ശേരി സമാപന പ്രസംഗം നിർവഹിച്ചു. നിഅ്മത്ത് സ്വാഗതവും ജസീല അസ്മർ നന്ദിയും പറഞ്ഞു. ശസ റഹീമിന്റെ ദേശീയാഗാനത്തോടെ പരിപാടി അവസാനിച്ചു. ഫർഹീൻ അഫ്‌സൽ അവതാരകയായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഷഹനാസ് സാഹിൽ പ്രത്യേക പരിപാടി അവതരിപ്പിച്ചു.