കോട്ടയം-ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ 70 ശതമാനം സീറ്റുകളും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി മാറ്റിവെയ്ക്കണമെന്ന് ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.
പുതുമുഖങ്ങള്‍ വരണമെന്നതാണ് ജനങ്ങളുടെ ആവശ്യം. തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നതില്‍ ഇതുവരെ തീരുമാനമായില്ലെന്നും പാര്‍ട്ടിയാണ് പറയേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് കൂടുതല്‍ ഇഷ്ടം പാര്‍ട്ടി പ്രവര്‍ത്തനമാണെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.