Sorry, you need to enable JavaScript to visit this website.

സൗദി: വിദേശികള്‍ അയക്കുന്ന പണത്തില്‍ നാലുവര്‍ഷത്തെ ഇടവേളക്കുശേഷം വര്‍ധന

റിയാദ് - നാലു വര്‍ഷത്തിനു ശേഷം വിദേശികളുടെ റെമിറ്റന്‍സില്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സ്വദേശങ്ങളിലേക്ക് അയച്ച പണം 19.26 ശതമാനം വര്‍ധിച്ചതായി കണക്ക്. 2020 ല്‍ വിദേശികള്‍ 149.69 ബില്യണ്‍ റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. 2019 ല്‍ ഇത് 125.53 ബില്യണ്‍ റിയാലായിരുന്നു.
തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം സൗദിയിലെ വിദേശികള്‍ 2,416 കോടി റിയാല്‍ അധികം സ്വദേശങ്ങളിലേക്ക് അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം രണ്ടാം പകുതിയിലാണ് വിദേശികളുടെ റെമിറ്റന്‍സ് ഏറ്റവുമധികം വര്‍ധിച്ചത്.

വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം

Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline

MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY

Latest News