ന്യൂദൽഹി- ജിഷ്ണു പ്രണോയ് കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ സംസ്ഥാന സർക്കാരിനെ അറിയിച്ചു. നിലവിൽ കേസുകളുടെ ബാഹുല്യമാണെന്നും കേസ് ഏറ്റെടുക്കാനുള്ള പ്രധാന്യം ഇതിനില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ മറുപടി. കേസ് സി.ബി.ഐക്ക് വിടാനുള്ള കാരണങ്ങൾ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.