Sorry, you need to enable JavaScript to visit this website.

ഓർത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ടെത്തി ചർച്ച നടത്തി

മലപ്പുറം- ഓർത്തഡോക്‌സ് സഭാ നേതൃത്വം പാണക്കാട്ട് ഹൈദരലി തങ്ങളുടെ വസതിയിലെത്തി ചർച്ച നടത്തി. ഡോ ഗീവർഗീസ് മാർ യൂലിയോസ്, ഡോ യാക്കോബ് മാർ ഐറേനിയോസ് തുടങ്ങിയവരാണ് മലങ്കര ഓർത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് എത്തിയത്. മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങൾ തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാൻ ചില ഭാഗങ്ങളിൽനിന്ന് ശ്രമങ്ങളുണ്ട്. അങ്ങനെയില്ലെന്നു വ്യക്തമാക്കാനാണ് തങ്ങളുടെ സന്ദർശനമെന്ന് സഭാ പ്രതിനിധികൾ പറഞ്ഞു. സഭാ മേലധ്യക്ഷന്റെ സന്ദേശം കൈമാറാനുമാണ് തങ്ങൾ വന്നതെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. പി.കെ കുഞ്ഞാലികുട്ടി എം.പി, കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എന്നിവരും കൂടെയുണ്ടായിരുന്നു.
 

Latest News