മലപ്പുറം- മുസ്ലിം ലീഗിന്റെ വിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന കാന്തപുരം എ.പി അബുബക്കര്‍ മുസ്ല്യാരോടൊപ്പം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്തു.
തിരുവനന്തപുരത്തേക്കള്ള യാത്രയില്‍ ഇരുവരും കണ്ടുമുട്ടിയ ചിത്രം മുനവ്വറലി ശിഹാബ് തങ്ങളാണ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആയിരങ്ങളാണ് ചിത്രം ഷെയര്‍ ചെയ്യുന്നത്. ഐക്യവും സൗഹാര്‍ദവും ഉടലെടുക്കട്ടെയെന്ന് ആശംസിക്കുകയും പ്രാര്‍ഥിക്കകയും ചെയ്യുന്ന കമന്റുകളാണ് ധാരാളം.
സമുദായ ഐക്യത്തിന് മുന്നില്‍ നിന്നു ആത്മാര്‍ത്ഥമായി നയിക്കാന്‍, നയിക്കേണ്ട രണ്ടു നേതകളാണ്..
കഴിഞ്ഞ പൗരത്വ സമരം മുതല്‍ അതിനു മുമ്പ് ഉള്ളതില്‍ നിന്നും വ്യത്യസ്തമായി ഒരു മാനസിക, സഹകരണ ഐക്യം സമുദായത്തില്‍ മൊത്തത്തില്‍ ഉടലെടുത്തിട്ടുണ്ട്..
അതു അങ്ങനെ തന്നെ നിലനിര്‍ത്തി പോവാന്‍ ഇങ്ങനെ ഉള്ള യാത്രകളും ഒന്നിച്ചുള്ള ഇരുത്തങ്ങളും വളരെ സഹായകരമാവും..
എല്ലാ കുതന്ത്രങ്ങളെയും മറ്റും തിരിച്ചറിയാനും കടന്നു പോകുന്ന ഈ സമയത്തെ നല്ല രൂപത്തില്‍ നയിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ..
ഇപ്പോള്‍ ഉള്ള ഈ കാലമൊക്കെ അതിജീവിച്ചു അടുത്ത പൊന്‍പുലരി സമുദായത്തിന്റെ നല്ലൊരു ഒത്തൊരുമയോടെ നയിക്കുന്ന നേതാക്കന്മാരെ പിന്നില്‍ ഒത്തൊരുമിച്ചു നില്‍ക്കുന്ന അണികളെയും കൊണ്ടു മുന്നോട്ടു നയിക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ.. അബുഹവ്വ നല്‍കിയ കമന്റ്.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY